രാജ്യത്ത് വ്യാവസായിക വളർച്ച ഏപ്രിലിൽ മികച്ച മുന്നേറ്റം കാഴ്‌ചവച്ചു. ഏപ്രിലിൽ 3.40 ശതമാനം വളർച്ചയാണ് വ്യാവസായിക ലോകം നേടിയത്. തുടർച്ചയായ രണ്ടു മാസം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയ ശേഷമായിരുന്നു ഏപ്രിലിൽ മികച്ച കുതിപ്പ് വ്യാവസായിക ഉത്പാദന സൂചിക കാഴ്‌ചവച്ചത്.
മാർച്ചിൽ വളർച്ച പൂജ്യത്തിനും താഴെ 0.5 ശതമാനമായിരുന്നു. മാനുഫാക്‌ചറിംഗ്, ഖനനം, ഊർജ മേഖലകൾ കാഴ്‌ചവച്ച മികച്ച മുന്നേറ്റമാണ് കരുത്തോടെ തിരുച്ചുവരാൻ വ്യാവസായിക ലോകത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വ്യാവസായിക ഉത്പാദന സൂചികയുടെ സ്‌കോർ ബോർഡിലുണ്ടായത് 1.5 ശതമാനം വളർച്ചയായിരുന്നു.
2.6 ശതമാനം വളർച്ച നേടിക്കൊണ്ടാണ് മാർച്ചിലെ തിരിച്ചടിയിൽ നിന്ന് ഏപ്രിലിൽ കരകയറാൻ വ്യാവസായിക സൂചികയെ മാനുഫാക്‌ചറിംഗ് മേഖല സഹായിച്ചത്.