മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടനില നിന്നെന്ന് പി സി ജോര്‍ജ്

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2015 (14:17 IST)
കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ ഇടനില നിന്നെന്ന് സര്‍ക്കാര്‍  മുന്‍ ചീഫ് വിപ്പും പൂഞ്ഞാര്‍ എം എല്‍ എയുമായ പി സി ജോര്‍ജ്. ഇക്കാര്യത്തിനായി സി പി എമ്മുമായി ചര്‍ച്ച നടത്തിയത് താനാണെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മാണിയുടെ മുന്നണിമാറ്റം തടയാന്‍ ബാര്‍ കോഴ ആരോപണം കൊണ്ടുവന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാണി മുന്നണി മാറുന്നതും മുഖ്യമന്ത്രിയാകുന്നതിനെയും നേരിടാന്ന് മുഖ്യമന്ത്രി കൊണ്ടുവന്നതാണ് ബാര്‍കോഴ.
 
അതേസമയം, ഇല്ലാത്ത ചര്‍ച്ചയുടെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് പി സി ജോര്‍ജ് ശ്രമിക്കുകയാണെന്നും പി സി ജോര്‍ജിന്റെ ആരോപണം കേരള കോണ്‍ഗ്രസിനോടുള്ള വഞ്ചനയാണെന്നും കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ പ്രതികരിച്ചു.