മോട്ടോര്‍ സൈക്കിള്‍ നികുതിയില്‍ വന്‍ വര്‍ദ്ധന

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2015 (20:09 IST)
ധനമന്ത്രി കെഎം മാണിയുടെ വെള്ളിയാഴ്ചത്തെ ബജറ്റില്‍ മോട്ടോര്‍ സൈക്കിള്‍ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഒരു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി 8 ശതമാനമായി ഉയര്‍ത്തി.

അതേ സമയം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയുള്ളവയുടെ ഒറ്റത്തവണ നികുതി 10 ശതമാനമായും അതിനു മുകളിലുള്ളവയുടെ നികുതി 20 ശതമാനമായും ഉയര്‍ത്തി.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.