സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കെ എം മാണിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിപി തങ്കച്ചന്‍

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (16:28 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍.
 
നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് 15 സീറ്റുകള്‍ മാത്രമേ നല്കാന്‍ കഴിയൂ. ഒരു സീറ്റു പോലും കൂടുതല്‍ നല്കാന്‍ കഴിയില്ല. കൂടാതെ, നിലവിലെ സീറ്റുകളില്‍ ചില വെച്ചുമാറലുകള്‍ ആവശ്യമാണ്. കോണ്‍ഗ്രസിന് പൂഞ്ഞാര്‍ സീറ്റ് കിട്ടിയാല്‍ ജയിക്കുമെന്നും തങ്കച്ചന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
 
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) 15 സീറ്റുകളില്‍ മത്സരിക്കുകയും ഇതില്‍ ഒമ്പത് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, ഇത്തവണ 16 സീറ്റാണ് മാണി വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍, അധികമായി ഒരു സീറ്റു പോലും നല്കാന്‍ കഴിയില്ലെന്നും പൂഞ്ഞാര്‍ സീറ്റ് വേണമെന്ന നിലപാടിലുമാണ് കോണ്‍ഗ്രസ്.