കേരള കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നു മാണി

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (20:35 IST)
വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.
പാര്‍ട്ടി വളരുന്നതുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നും ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പാര്‍ട്ടിയുടെ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കാര്യങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കെ.എം. മാണി അധ്യക്ഷനായ എട്ടംഗ സമിതിയും കേരള കോണ്‍ഗ്രസ് രൂപീകരിച്ചു.