നിയമസഭ വിളിക്കില്ല; മാണി ഉടക്കാന്‍ തീരുമാനിച്ചു

Webdunia
വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (12:52 IST)
നിലവിലെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കില്ലെന്ന് ധനമന്ത്രി കെഎം മാണി വ്യക്തമാക്കി. ധനസ്ഥിതി ചര്‍ച്ചചെയ്യാന്‍ നിയമസഭാ സമ്മേളനവും വിളിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ അധിക നികുതി ഏര്‍പ്പെടുത്തിയത് ബഹിഷ്കരിക്കാനുള്ള സിപിഎം ആഹ്വാനം ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ചേരുന്നതല്ല. ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും മാണി പറഞ്ഞു.

അധിക നികുതി ബഹിഷ്കരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്. അധികമായി വെള്ളക്കരവും ഭൂ നികുതിയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്.

നികുതി വര്‍ധനവ് അംഗീകരിക്കാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന അഭിപ്രായമാണുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.