കാമുകന്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ പത്താം നിലയില്‍ നിന്ന് കാമുകിയായ യുവതി താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യമാണെന്നാണ് റിപ്പോര്‍ട്ട്. പൂജപ്പുര അന്‍വര്‍ ഗാര്‍ഡന്‍ റയില്‍വേ കോളനിയില്‍ താമസം ഷിജി ജോര്‍ജ്ജ് (29) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ ഉള്ളൂര്‍ - ആക്കുളം റോഡിലെ ഫ്ലാറ്റില്‍ നിന്നാണു ഷിജി ചാടി മരിച്ചത്. പത്താം നിലയിലെ പടിക്കെട്ടിനടുത്തുള്ള ജനാല തുറന്ന് താഴേക്ക് ചാടിയ ഇവര്‍ സിമന്‍റ് ബ്ലോക്കില്‍ തലയടിച്ചു വീണാണു മരിച്ചത്.
ഷിജിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നാണു ആത്മഹത്യയ്ക്കുള്ള കാരണം പ്രണയ നൈരാശ്യമാണെന്ന് കണ്ടെത്തിയത്. കിഴക്കേകോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണു ഷിജി. ലിഫ്റ്റില്‍ മുകളിലേക്ക് എത്തിയ യുവതി ആത്മഹത്യാ കുറിപ്പിന്‍റെ പകര്‍പ്പ് ബീമാപ്പള്ളിസ്വദേശി അക്ബര്‍ താമസിക്കുന്ന പൂട്ടിക്കിടക്കുന്ന ഫ്ലാറ്റിനുള്ളില്‍ ഇട്ടതിനു ശേഷമാണു പുറത്തേക്ക് ചാടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.