കിളിരൂരിലെ വി ഐ പി ആരാണെന്ന് പ്രതിപക്ഷനേതാവ് വി എസ് വ്യക്തമാക്കുകയാണെങ്കില്‍ ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് താനും വ്യക്തമാക്കാമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. നിയമസഭയില്‍ ആണ് ഷിബു നിലപാട് വ്യക്തമാക്കിയത്.
ഗൂഡാലോചന നടന്നെന്ന് ഉറപ്പുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ മന്ത്രി തയ്യാറാകണമെന്ന വി എസിന്റെ സബ്‌മിഷന് മറുപടിയായിട്ട് ആയിരുന്നു ഷിബു ഇങ്ങനെ പറഞ്ഞത്.
പ്രതിപക്ഷം വികല മനസുള്ളവരല്ലെന്നും ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ മാത്രമാണ് തനിക്കുള്ളത്. കൂടുതല്‍ സമയം ലഭിച്ചാല്‍ സമയോചിതമായി ഇക്കാര്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.