കേരളത്തിന് റോഡ് നന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 25,000 കോടി രൂപതരാമെന്ന് നിതിന്‍ ഗഡ്കരി

Webdunia
വെള്ളി, 17 ജൂലൈ 2015 (12:40 IST)
കേന്ദ്രസര്‍ക്കാരിന്‍റെ റോഡ് പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അതിനാല്‍ കേരളത്തിലെ റോഡ് വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 25,000 കോടിരൂപ തരാന്‍ തയാറാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. തമിഴ്നാട്ടിലെ മധുരയില്‍ ഒരുചടങ്ങില്‍ പങ്കെടുക്കാനെത്തിയായിരുന്നു നിതിന്‍ ഗഡ്കരി.

വികസന പദ്ധതികള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ഗഡ്കരി പറഞ്ഞു. അടൂര്‍ - പത്തനംതിട്ട ദേശീയപാത 185 വടശ്ശേരിക്കര ളാഹ വഴി പമ്പവരെ നീട്ടാന്‍ അനുമതി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ അടിമാലി ചെറുതോണി വഴി പൈനാവു വരെ പോകുന്ന 117 കിലോമീറ്റര്‍ പാതനിര്‍മാണവും കേന്ദ്രം ഏറ്റെടുക്കും. തലശ്ശേരി - മാഹി ബൈപ്പാസ് രണ്ടുവരി മതിയെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുവരിപ്പാത നിര്‍മിക്കാന്‍ അനുമതിയായതായും അദ്ദേഹം പറഞ്ഞു.