തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയിൽ ചാർത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാവി വസ്ത്രമണിഞ്ഞ ആളാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ വ്യക്തമാക്കി. ഇയാള്‍ ഗാന്ധി പ്രതിമയ്ക്കു നേരെ കല്ലെടുത്തെറിയുകയായിരുന്നു.
താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടിഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഓഫീസിനടത്താണ് പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നത്.
അക്രമം നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.