കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു

Webdunia
ചൊവ്വ, 21 ജൂലൈ 2015 (11:12 IST)
കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ്  അമേരിക്കൻ കമ്പനിയുടെ മാനേജരായ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കൽ ദിലീപ് മാത്യു (33) മരിച്ചു. നെയ്‌റോബിയിൽ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലർച്ചെ വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

ഇളപ്പുങ്കൽ മാത്യു -  ലൂസി ദമ്പതികളുടെ മകനാണ്. രണ്ടു വർഷമായി ഈ ബഹുരാഷ്‌ട്ര കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷെൽമ (നഴ്‌സ്,  സെന്റ് സെബാസ്റ്റ്യൻസ് ഹോസ്‌പിറ്റൽ, ചെറുപുഴ). മകൻ: അലൻ (മൂന്ന്). മറ്റൊരു സഹോദരൻ: ദിനൂപ് മാത്യു.