ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനല്ലൂര്‍ വടക്കേ മടത്തില്‍ സജിത്ത് എന്ന 24 കാരനായ പൂജാരിയാണ് അറസ്റ്റിലായത്.
കൊയ്ത്തൂര്‍കോണം കക്കാട്ടുമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായ സജിത് രാത്രിയില്‍ ഇതേ ക്ഷേത്രത്തിനുള്ളില്‍ കയറില്‍ തൂങ്ങിയിറങ്ങി കമ്മിറ്റി ഓഫീസിലുണ്ടയിരുന്ന 3000 രൂപ മോഷ്ടിച്ചു. ഫെബ്രുവരി പത്താം തീയതിയായിരുന്നു സംഭവം.
മംഗലപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജിത് പിടിയിലായത്. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കിരണ്‍ നാരായണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്.