ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ പ്രതി കൂത്തപറമ്പ് സ്വദേശി വാഴയില്‍ സിറാജാണ് പിടിയിലായത്. ബംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് സിറാജിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടിയിലായത്.
മനോജ് വധക്കേസില്‍ സിറാജ് പതിനാലാം പ്രതിയാണ്. ഒളിവിലായിരുന്ന ഇയാള്‍ക്ക് വേണ്ടി കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.