കരിപ്പൂര്‍ വിമാനത്താവള വിഷയത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ശ്രദ്ധ വേണമെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് എം പി പറഞ്ഞു. ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
എയര്‍പോര്‍ട്ട് പൂട്ടാനുള്ള സാഹചര്യം ഉണ്ടായിത്തീരുകയാണ്. എന്നാല്‍ അതിന് അനുവദിക്കില്ല. അത് ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരുപോലെ ഉണ്ടെന്നും അഹമ്മദ് പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ വിഷമതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് വിമാനത്താവളങ്ങള്‍ വരുന്നതിന് ആരും തടസ്സമല്ല. എന്നാല്‍ അതിന് കരിപ്പൂര്‍ അടച്ചുപൂട്ടേണ്ട ആവശ്യമില്ല. എയര്‍പോര്‍ട്ട് ഇല്ലാതാക്കുന്ന നടപടി ഉണ്ടായാല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.