പാമോലിന്‍ കേസ്: ജിജി തോംസണെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 15 മെയ് 2015 (14:09 IST)
വിവാദമായ പാമോയില്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു ജിജി തോംസണ്‍ നല്‍കിയ ഹര്‍ജി ഉടന്‍ ഇടപടേണ്ട കാര്യമില്ലെന്നു കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന ജിജി തോംസന്റെ വാദം കോടതി അംഗീകരിച്ചില്ല. വിധി കണ്ടതിന് ശേഷം പ്രതികരിക്കാമെന്ന് ചീഫ് സെക്രട്ടറി ജി ജി തോംസണ്‍ അറിയിച്ചു.