പിള്ളയ്ക്കുള്ളത് 'വിനാശകാലേ വിപരീത ബുദ്ധി'- ജോണി നെല്ലൂര്‍
യുഡിഎഫ് വിടാന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഉള്ളത് വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. യുഡിഎഫ് വിടാന്‍ ഉറച്ച പിള്ളയെ പിടിച്ചുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്‌ച ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലെ അവസാന അവസരവും ബാലകൃഷ്ണപിള്ള ലംഘിക്കുകയാണെന്നും. അദ്ദേഹത്തെ പുറത്താക്കി രക്തസാക്ഷി പരിവേഷം നല്‍കാന്‍ ആരും ഉദ്ദേശിക്കുന്നില്ലെന്നും. വേണമെങ്കില്‍ പിള്ളയ്ക്ക് സ്വയം യുഡിഎഫ് വിട്ടുപോകാമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.