ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെതിരേ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്തെത്തിയതിനെതിരെ ജെഡി-യു നേതാവ് ഷേക്ക് പി ഹാരീസ്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഈ മുഖപ്രസംഗം ഉപകരിക്കു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഈ നിക്കത്തിന് പിന്നില്‍. ജെഡി-യുവിന്റെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും അറിയിക്കുമെന്നും ഹാരീസ് പറഞ്ഞു.
ജെഡിയുവിന് എല്‍ഡിഎഫിലേക്ക് വരാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സമിതി ഇന്നലെ വ്യക്തമാക്കിയതോടെ ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെതിരേ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്തെത്തിയത്. വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗത്തില്‍ പരോക്ഷമായി പറയുന്നു. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണന്നും വീക്ഷണത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
"ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തിലാണ് വീരേന്ദ്രകുമാറിനെതിരേ പരാമര്‍ശമുള്ളത്. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണെന്നും കോണ്‍ഗ്രസിനെ തിരിച്ചുകുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. അന്തിയുറങ്ങുന്നവര്‍ കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയാണ്. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനമെന്നും കോണ്‍ഗ്രസ് മുഖപത്രം പറയുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.