വാങ്കഡേയില്‍ തോറ്റ ടീം ഇന്ത്യയെ ട്രോളര്‍മാര്‍ പൊളിച്ചടുക്കി

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (14:55 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ദയനീയമായ പരാജയത്തോടെ കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ധോണിക്കുമെതിരെ സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ പണിതുടങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ നാണംകെട്ട മതാല്‍വി ഏറ്റുവാങ്ങിയതോടെ ധോണിയെയും മോശം പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ താരങ്ങളെയും സോഷ്യല്‍ മീഡിയയില്‍ മാനം കെടുത്തിയിരിക്കുകയാണ് ട്രോളര്‍മാര്‍.

ട്രോളര്‍മാരുടെ പ്രധാന ഇര നായകന്‍ ധോണിതന്നെയാണ്. കൂടാതെ പത്ത് ഓവറില്‍ 100ല്‍ അധികം റണ്‍ വിട്ട് കൊടുത്ത ഭുവനേശ്വര്‍ കുമാറിനെയും ട്രോളര്‍മാര്‍ കണക്കിന് പരിഹസിച്ചിട്ടുണ്ട്.

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ 214 റണ്‍സിന് സന്ദര്‍ശകര്‍ ജയിച്ചിരുന്നു. ഡീകോക്ക്(109), എ.ബി ഡീവില്യേഴ്‌സ്(119), ഫാഫ് ഡൂപ്ലെസിസ്(133) എന്നിവരുടെ സെഞ്ചുറിയുടെ മികവില്‍ 438 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224ന് പുറത്തായി.