ചിന്നക്കനാലില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഓഗസ്റ്റ് 2021 (14:41 IST)
ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. 45വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടിയാണ് ആന ചരിഞ്ഞത്. അമിത അളവില്‍ വൈദ്യുതി കടത്തിവിട്ടതാണ് അപകടകാരണമെന്ന് വനം വകുപ്പ് പറയുന്നു. ഇതില്‍ സമീപവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 
 
അനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article