എന്തിനാണ് എം എല്‍ എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. രണ്ട് എം എല്‍ എമാരെ കാണ്മാനില്ല എന്ന് കാണിച്ച് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ കാഞ്ചിപുരം എസ് പിക്ക് കോടതി നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണറിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചപ്പോള്‍ ആണ് കോടതി ഇങ്ങനെ ചോദിച്ചത്.
എം എല്‍ എമാര്‍ സ്വതന്ത്രരാണെന്ന് ആയിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, അവര്‍ സ്വതന്ത്രരാണെങ്കില്‍ എന്തിനാണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നത് എന്ന് കോടതി ചോദിച്ചു.
കുന്നം എം എല്‍ എം രാമചന്ദ്രന്‍, കൃഷ്‌ണരായപുരം എം എല്‍ എ ഗീത എന്നിവരെ കാണ്മാനില്ലെന്ന് കാണിച്ച് ഇളവരശന്‍, പ്രീതി എന്നിവര്‍ ആയിരുന്നു പരാതി സമര്‍പ്പിച്ചത്. ഇതിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്.