പ്രകൃതിവിരുദ്ധ പീഡനം: 22 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 2 നവം‌ബര്‍ 2020 (11:34 IST)
നെടുമങ്ങാട്: പതിനൊന്നു വയസുള്ള ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇരുപത്തിരണ്ട് കാരനെ പോലീസ് അറസ്‌റ് ചെയ്തു. കൊല്ലം പുന്നല പൂങ്കുളനി കൈതക്കാട് വിഷ്ണുവിലാസം വീട്ടില്‍ വിഷ്ണുവാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ നെടുമങ്ങാട് പനവൂര്‍ എരുമേലി കുന്നുംപുറത്ത് വീട്ടിലാണ് താമസം 
 
കഴിഞ്ഞ ഇരുപത്തെട്ടിന് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഇയാളെ അറസ്റ്റിലാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article