സംസ്ഥാനത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍; ആറുമാസത്തിനിടെ 12 മരണം

Webdunia
ബുധന്‍, 16 ജൂലൈ 2014 (10:08 IST)
സംസ്ഥാനത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍. ആറുമാസത്തിനിടെ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒന്നരവയസുകാരന്‍ അടക്കം 12 പേര്‍ മരിച്ചു. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന് പിടിക്കുന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
 
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നത്. ഗര്‍ഭിണികളടക്കം എണ്ണൂറോളം പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 
 
2009ലാണ് സംസ്ഥാനത്ത് ആദ്യമായി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. എച്ച് വണ്‍ എന്‍വണ്‍ ലക്ഷണവുമായെത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതായി പരാതിയുണ്ട്.