ഭക്തരെ മര്‍ദ്ദിച്ച സംഭവം: ജീവനക്കാരന് സസ്‌പെന്‍ഷന്‍

Webdunia
വെള്ളി, 2 മെയ് 2014 (13:47 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മനോവൈകല്യമുള്ള അമ്മയെയും മകനെയും മര്‍ദ്ദിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.

ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രാധാകൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേവസ്വം ഭരണസമിതി യോഗത്തിലാണ് ഈ തീരുമാനം.

ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത് വന്‍വിവാദമായിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രാര്‍ത്ഥിച്ചുകൊണ്ട് നിന്ന വൃദ്ധയെ രാധാകൃഷ്ണന്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് മനോവൈകല്യമുള്ള മകന്‍ ഈ സംഭവം ചോദ്യം ചെയ്തു.

ആ സമയം മകനെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ മനോരോഗിയാണെന്ന് സമീപത്ത് നിന്നവര്‍ അറിയിച്ചെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. രാധാകൃഷ്ണന്‍ നേരത്തെ ബാലപീഡനക്കേസിലെ പ്രതിയാണെന്നും പറയുന്നു.