മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയും പതിവായി കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുകയും ആരോപണങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതൃത്വം ഇന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ കാണും.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കക്ഷിനേതാക്കള്‍ രാവിലെ 11നാണ് അദ്ദേഹത്തെ കാണുന്നത്. സോളാര്‍ കേസ് ബാര്‍ കോഴ വിഷയങ്ങളില്‍ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷ നേതൃത്വം ആവശ്യപ്പെടുക. ജനമധ്യത്തില്‍ അപഹാസ്യമായ സര്‍ക്കാറിനുവേണ്ടി നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നും അഭ്യര്‍ഥിക്കും.