സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗും എം എസ് എഫും രംഗത്തെത്തി. വിദ്യഭ്യാസ വകുപ്പിനെ താറടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു.പാഠപുസ്തക വിഷയത്തിലും എസ്എസ് എല്‍സി ഫല പ്രഖ്യാപനത്തിലും ഇത് വ്യക്തമാണെന്നും കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മജീദ് പറഞ്ഞു.
പാഠപുസ്തക വിഷയത്തില്‍ ഗൂഡാലോചന നടന്നെന്ന് എംഎസ്എഫ് ആരോപിച്ചു. മന്ത്രിമാരെ വഴിയില്‍ തടയാനറിയാമെന്ന് എം എസ് എഫ് വ്യക്തമാക്കി. ഒറ്റുകാര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി പരസ്യമായി പ്രതികരിക്കണമെന്നും എംഎസ്എഫ് പറഞ്ഞു.