കരിപ്പൂരില്‍ ഒന്നരകിലോ സ്വര്‍ണ്ണം പിടിച്ചു

Webdunia
ബുധന്‍, 15 ഏപ്രില്‍ 2015 (14:12 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പിടിച്ചു. നാലു യാത്രക്കാരില്‍ നിന്നായി ഒന്നരക്കിലോ സ്വര്‍ണമാണ്‌ പിടികൂടിയത്. ദമാമില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
 
ഇവരില്‍ നിന്ന് 116 ഗ്രാം വീതമുള്ള 12 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട്  തമിഴ്‌നാട്ടുകാരായ നാലു യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.  സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.