ഡിപ്ലോമാറ്റിക് ബാഗേജ് വഴി കോടികൾ വരുന്ന സ്വർണക്കടത്ത്,തിരുവനന്തപുരം വിമാനത്താവളത്തിൻ വൻ സ്വർണവേട്ട

Webdunia
ഞായര്‍, 5 ജൂലൈ 2020 (13:23 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ സ്വർണവേട്ട.യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‍സലിൽ സ്വർണം ഒളിപ്പിച്ചായിരുന്നു ഇത്തവണ സംസ്ഥാനം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് പ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ബാഗേജിലുള്ളത്. സംസ്ഥാനത്ത് ഇന്നുവരെ നടന്നതിൽ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
 
മൂന്ന് ദിവസം മുൻപായിരുന്നു വിദേശത്ത് നിന്ന് കാർഗോ എത്തിയത്. ബാഗേജിൽ സ്വര്‍ണ്ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി  പരിശോധിക്കുകയായിരുന്നു.കസ്റ്റസ് പരിശോധന തുടരുകയാണ്.അതേസമയം കാർഗോ അയച്ച വ്യക്തിയെ പറ്റിയുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. 

അനുബന്ധ വാര്‍ത്തകള്‍

Next Article