പെരുമ്പാവൂർ: 3.6 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഒഡീഷ സ്വദേശി ബിച്ചോത്ര രണാന്തുൽ എന്ന ഇരുപത്തിനാലുകാരനാണ് പിടിയിലായത്.
നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് അതിഥി തൊഴിലാളികൾക്ക് ഇടയിൽ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. വാഴക്കുളം ജാമിയ സ്റ്റോപ്പിൽ വിൽപ്പനയ്ക്കായി നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.
എക്സൈസ് ഇൻസ്‌പെക്ടർ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.