കാർത്തികേയന്റെ ആഗ്രഹം സ്വാഭാവികം: ഉമ്മൻചാണ്ടി

Webdunia
വെള്ളി, 18 ജൂലൈ 2014 (14:04 IST)
സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച സ്പീക്കർ ജി കാർത്തികേയന്റെ തീരുമാനം തികച്ചും സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാല്‍ ഈ കാര്യത്തില്‍ ഒരു നയമുണ്ടെന്നും അതിനാല്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നു വർഷം സ്പീക്കറായിരുന്ന് മികച്ച സേവനം നടത്തിയാളാണ് കാർത്തികേയൻ. ഇനിയുള്ള സമയം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം തന്നോട് പ്രകടിപ്പിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് കുറച്ചു കാലം മാറി നിന്ന ആളിന് സജീവ രാഷ്ട്രീയത്തിൽ നിന്ന് അകലുന്നു എന്ന ധാരണ ഉണ്ടാവാം അതിനാലാണ് കാർത്തികേയൻ രാജി തീരുമാനത്തില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.