എപ്പോഴും ഗെയിം തന്നെ, ഊണും ഉറക്കവുമില്ല; ഫ്രീഫയറിന് അടിമയായ വിദ്യാര്‍ഥി ജീവനൊടുക്കി

Webdunia
വ്യാഴം, 8 ജൂലൈ 2021 (10:38 IST)
ഫ്രീഫയര്‍ ഗെയിമിന് അടിമയായ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന് അടിമയായിരുന്നതായി വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അനുജിത്ത് ഫ്രീഫയര്‍ ഗെയിമിന് അടിമയായിരുന്ന കാര്യം വ്യക്തമായത്. സംസ്ഥാനത്ത് പല കുട്ടികളും ഇത്തരത്തില്‍ ഫയര്‍ഗെയിമിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നതാണ് കുട്ടികളെ ഗെയിമിന് അടിമകളാക്കുന്നതെന്നാണ് കണ്ടെത്തല്‍. 
 
അനുജിത്ത് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. എന്നാല്‍, മൊബൈല്‍ ഗെയിമിന് അടിമയായതോടെ അനുജിത്തില്‍ കുറേ മാറ്റങ്ങള്‍ വന്നു. വീട്ടില്‍ വഴക്കിട്ട് വലിയ വിലയുള്ള മൊബൈലിലും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിംകളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. ഭക്ഷണം പോലും വേണ്ട എന്ന അവസ്ഥയായി. വീട്ടുകാര്‍ പറയുന്നതൊന്നും അനുജിത്ത് അനുസരിക്കാറില്ലെന്നും അനുജിത്തിന്റെ അമ്മ പറയുന്നു. പബ്ജിക്ക് സമാനമായ ഗെയിമാണ് ഫ്രീഫയര്‍. 
 
Next Article