കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു

ബുധന്‍, 25 ജൂണ്‍ 2014 (08:47 IST)
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി സജി ജോസഫും മകള്‍ അയോണയുമാണ് മരിച്ചത്.. ഈരാറ്റുപേട്ട– വാഗമണ്‍ റൂട്ടില്‍ കാരിക്കാട് ടോപ്പിലാണ് അപകടം നടന്നത്. 
 
ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഷാജിയുടെ ഭാര്യയെയും മറ്റൊരു കുട്ടിയെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക