എത്ര ശ്രമിച്ചിട്ടും സർക്കാർ ജോലി കിട്ടിയില്ല, ഭർത്താവിനെ പറ്റിക്കാൻ കള്ള പൊലീസ് ആയി വിലസി നടന്നു; ഒടുവിൽ ക്ലൈമാക്സ്, യുവതി പിടിയിലായത് ഇങ്ങനെ

ചിപ്പി പീലിപ്പോസ്
വെള്ളി, 10 ജനുവരി 2020 (17:49 IST)
ഏറെ ശ്രമിച്ചിട്ടും സർക്കാർ ജോലി ലഭിക്കാതെ വന്നപ്പോൾ കള്ള പൊലീസ് ആയി കറങ്ങി നടന്ന യുവതിയെ വെറുതേ വിട്ട് ഒറിജിനൽ പൊലീസ്. ആറ് മാസം ഗർഭിണിയാണ് യുവതി. എത്ര ശ്രമിച്ചിട്ടും സർക്കാർ ജോലി കിട്ടാതെ വന്നതോടെ കുടുംബത്തിൽ ചെറിയ പ്രശ്നമുണ്ടായതാണ് യുവതിയെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. 
 
ഗാന്ധി നഗര്‍ സ്റ്റേഷന്‍ പരിസരത്തും മെഡിക്കല്‍ കോളജിലും കറങ്ങി നടന്ന പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ ഇന്നലെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ യുവതി ഉള്ളത് തുറന്നു പറഞ്ഞു. ജോലി ലഭിച്ചതായി വീട്ടുകാരെ കബളിപ്പിക്കാനാണ് പൊലീസ് വേഷം കെട്ടിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. 
 
യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഭർത്താവിനെ വിളിച്ച് വരുത്തി യുവതി അവരോടൊപ്പം പറഞ്ഞു വിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article