തീപിടിച്ച കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കെട്ടിടത്തിന് അഗ്നിശമനസേനയുടെ അനുമതി ഇല്ലെന്ന് ഫയര്‍ ഫോഴ്സ് മേധാവി ഡിജിപി ബി സന്ധ്യ പറഞ്ഞു. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി. തീപിടിത്തതിന് സാധ്യതയുള്ള രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്നും ഡിജിപി പറഞ്ഞു.
തീ അണയ്ക്കാനുള്ള സംവിധാനങ്ങളും സ്ഥലത്തുണ്ടായിരുന്നില്ലെന്നും മരുന്ന് സംഭരണശാലയ്ക്ക് അഗ്നിശമനസേനയുടെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും ഡിജിപി പറഞ്ഞു.