സംസ്ഥാനത്ത് മുഖാവരണം നിർബന്ധം. അനുമതിയില്ലാതെ ധർണയും സമരവും പാടില്ല: പകർച്ചവ്യാധി നിയമഭേദഗതി

Webdunia
ഞായര്‍, 5 ജൂലൈ 2020 (09:58 IST)
സംസ്ഥാനത്ത് പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇതോടെ പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കുന്നത് നിർബന്ധമായി.ഒരുവര്‍ഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം.
 
സംസ്ഥാനത്ത് ഇനിമുതൽ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല.ഇത്തരം യോഗങ്ങൾക്ക് പത്തിൽ കൂടുതൽ ആളുകൾ ചേരാൻ പാടില്ല. മരണാനന്തര ചടങ്ങുകളിൽ 20 പേർ വിവാഹച്ചടങ്ങുകളില്‍ ഒരേസമയത്ത് പരമാവധി 50 പേര്‍ എന്നിങ്ങനെയാണ് അനുമതി.മുഖാവരണം, സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
 
വാണിജ്യസ്ഥാപനങ്ങളില്‍ ഒരുസമയത്ത് പരമാവധി 20 ആളുകൾ മാത്രമെ പാടുള്ളതുള്ളു.പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങൾ രേഖപ്പെടുത്തണം.വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article