ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ടു പേര്‍ മരിച്ചു. എടപ്പാള്‍ തണ്ട്‌പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. എടപ്പാൾ സ്വദേശികളായ ബിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്.
മണ്ണ് കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടം ഉണ്ടാക്കിയത്. പൊലീസിൽ നിന്ന് രക്ഷപ്പെട്ടു വന്ന ടിപ്പർ, സ്ത്രീകൾ നിൽക്കുന്ന ഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.