കൊച്ചിയെ നിരീക്ഷിക്കാന്‍ ഇനി ഡ്രോണുകളും

Webdunia
ശനി, 6 ജൂണ്‍ 2015 (16:17 IST)
കൊച്ചി നഗരത്തെ നിരീക്ഷിക്കാന്‍ പോലീസ് ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങുന്നു. ട്രാഫിക് നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായാണ് ഡ്രോണുകള്‍ ഉപയോഗിക്കുക.തിരുവനന്തപുരം നഗരത്തിന്റെ നിരീക്ഷണത്തിനും ഡ്രോണുകള്‍ ഏര്‍പ്പെടുത്തും.

നേരത്തെ കൂടുതല്‍ അത്യാധുനീക സംവിധാനകള്‍ കൊച്ചി സിറ്റി പോലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരവധി ന്യൂജനറേഷന്‍ സമരങ്ങള്‍ക്ക് കൊച്ചി വേദിയായിരുന്നു.  തീരദേശ ഭീഷണി നേരിടുന്ന ജില്ലകളില്‍ ഒന്നാണ് കൊച്ചി.