വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം; നൂറിലേറെ മരണം നിരവധി പേര്‍ക്ക് പരിക്ക്, തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (08:29 IST)
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയില്‍ ശക്തമായ ഭൂചലനം. ഇറാന്‍ - ഇറാഖ്  അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ രണ്ട് രാജ്യങ്ങളില്‍ നിന്നുമായി 100 ലേറെ പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.6 തീവ്രത 3 മിനുറ്റോളം നീണ്ടു നിന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഒമ്പതരയോടെയാണ് ഭൂചലനം ഉണ്ടായത്. കുവൈത്തിന്റെ പല ഭാഗങ്ങളിലും ഷാര്‍ജയിലും അബുദാബിയിലും ദുബായിലും കമ്പനം അനുഭവപ്പെട്ടു. കുവൈത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.  
 
ഇറാനില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ 61 പേരും. ഭൂചലനമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ വീടുകള്‍വിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങലില്‍ ഭൂചലനം നാശനഷ്ടം വിതച്ചു. കടകളും കെട്ടിടങ്ങളുമടക്കം തകര്‍ന്ന് വീഴുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article