എൻസിസി ക്യാമ്പിനിടെ വെടിയേറ്റ് മരിച്ച കേഡറ്റ് ധനുഷ് കൃഷ്ണയുടെ കുടുംബത്തിന് സർക്കാർ വക അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പത്തനാപുരത്ത് ധനുഷ് കൃഷ്ണയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. എൻസിസിയുടെ ഭാഗത്ത് നിന്നും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ധനുഷ് കൃഷ്ണയുടെ അമ്മയും വ്യക്തമാക്കി.
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യാ പരിശീലന ക്യാംപിനിടെയായിരുന്നു സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കൊളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ധനുഷ് കൃഷ്ണ.