ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു പരാതി നല്‍കി. ഇടുക്കിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്നാണ് ആരോപണം.
ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ തന്റെ കാലുവാരിയെന്ന് ഡീന്‍ പരാതിയില്‍ കുറ്റപ്പെടുത്തുന്നു. ഡല്‍ഹിയില്‍ നടന്ന ദേശീയ സമിതി യോഗത്തിലാണ് ഡീന്‍ പരാതി നല്‍കിയത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ ജോയ്സ് ജോര്‍ജ് അരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഡീനിനെ പരാജയപ്പെടുത്തിയത്.