കായികാധ്യാപകൻ പുഴയിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 3 ജനുവരി 2022 (17:36 IST)
നിലമ്പൂർ: മൈലാടി ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ കായികാധ്യാപകൻ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളേജിലെ കായികാധ്യാപകനായ കണ്ണൂർ അളവിൽ നസീമ മൻസിലിൽ ഡോ.മുഹമ്മദ് നജീബ് (37) ആണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ ഭാര്യയുടെ മാതൃസഹോദരീ ഭർത്താവ് ഹുസ്സൈൻ, ബന്ധു ആഷിഖ് എന്നിവർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ നജീബ്, കുളിക്കിടെ ശരീരം തളർന്നു വെള്ളത്തിൽ മുങ്ങുകയായിരുന്നു.

കൂടെയുള്ളവർ നജീബിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരും ഒഴുക്കിൽ പെട്ടു. സമീപത്തുണ്ടായിരുന്ന നിലമ്പൂർ ചാരംകുളം സ്വദേശി ഷാജിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞു വന്ന പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ അപകടം നടന്ന കടവിനടുത്ത് നിന്ന് തന്നെ കണ്ടെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article