തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഡി.സി.സി പ്രസിഡന്‍റിന്‍റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിന്‍റെ പേരിലാണു മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം വാഴൂര്‍ സ്വദേശികളായ സോമന്‍, തങ്കപ്പന്‍, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജില്‍ നിന്ന് ഡി.സി.സി പ്രസിഡന്‍റിന്‍റെ പേരില്‍ ഇവര്‍ മൂന്നു പേരും സഹായനിധി ആവശ്യപ്പെട്ടെന്നാണ് പരാതി.
കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.