മകളെ കൊലപ്പെടുത്തിയ അമ്മയ്‌ക്കും കാമുകനും ജീവപര്യന്തം

Webdunia
വെള്ളി, 25 ജൂലൈ 2014 (18:08 IST)
മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്‌ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ. കറവൂര്‍ മഹാദേവര്‍ മണ്ണില്‍ വെരുകുഴി കിഴക്കേക്കര വീട്ടില്‍ ശരണ്യ (13) കൊല്ലപ്പെട്ട കേസിലാണ്‌ കുട്ടിയുടെ അമ്മ പത്തനാപുരം വെരുകുഴി കിഴക്കേക്കര വീട്ടില്‍ സാവിത്രി (45), കാമുകന്‍ പതിമൂന്നാം ബ്ലോക്ക്‌ ചരുവിള വീട്ടില്‍ രാജീവ്‌ (29) എന്നിവര്‍ക്ക്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്‌.

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടേതാണ്‌ വിധി. 2009 ലായിരുന്നു അമ്മയുടെയും കാമുകന്റെയും മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ശരണ്യ കൊല്ലപ്പെട്ടത്‌. പെണ്‍കുട്ടി നിരവധി തവണ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തലച്ചോറിനേറ്റ ക്ഷതമാണ്‌ മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാവിത്രിയുടെ സമ്മതത്തോടെ രാജീവ്‌ ശരണ്യയെ പീഡിപ്പിച്ചിരുന്നതെന്നും ഇരുവരും കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. .