ആദ്യകാല നൃത്തസംവിധായകന്‍ നട്ടുവന്‍ പരമശിവന്‍ മേനോന്‍ അന്തരിച്ചു

Webdunia
വെള്ളി, 26 ഡിസം‌ബര്‍ 2014 (14:37 IST)
ആദ്യകാല നൃത്തസംവിധയാകന്‍ നട്ടുവന്‍ പരമശിവന്‍ മേനോന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 
 
തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകളില്‍ നൃത്ത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരം, കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, തമിഴ്‌നാട്, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ പ്രത്യേക അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.