മൊഴി എടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്‌ഐ; എസ്‌ഐ കള്ളം പറയുന്നെന്ന് ബിജു രമേശ്

തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (15:15 IST)
സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ മൊഴി എടുത്തിട്ടില്ലെന്ന് ബിജു രമേശ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കള്ളം പറയുകയാണ്. കെട്ടിച്ചമച്ച കഥയാണ് ക്രൈംബ്രാഞ്ച് മുന്‍ എസ് ഐ സി കെ സഹദേവന്‍ പറയുന്നതെന്നും  ബിജു രമേശ് പറഞ്ഞു.
 
അതേസമയം, ബിജു രമേശിന്റെ വാദം തെറ്റാണെന്നാണ് ക്രൈംബ്രാഞ്ച് മുന്‍ എസ് ഐയുടെ നിലപാട്. അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ ഓഫീസിലെത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍, തെളിവുകള്‍ ഒന്നും അദ്ദേഹം നല്‍കിയില്ലെന്നും സഹദേവന്‍ പറഞ്ഞു. 
 
വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയനായ പ്രിയന്‍ എന്നയാളുടെ ഫോണ്‍ മൂന്നുമാസം ക്രൈംബ്രാഞ്ച് ചോര്‍ത്തിയെന്നും എന്നാല്‍ ഒരു തുമ്പും കിട്ടിയില്ലെന്നും സഹദേവന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക