യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം സി.ആര്‍ മഹേഷ് രാജിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിത്യം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ഗ്രൂപ്പുണ്ട്. അത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ സ്ഥാനാര്‍ഥി നിര്‍ണയ സമിതി യുവാക്കളെ പാടേ അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്നും. അര്‍ഹമായ പ്രാതിനിത്യം നല്‍കാന്‍ സമിതികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് യുവാക്കളെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി കെപിസിസി കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു.