നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര ജനുവരിയിലാണ് നടക്കുക. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് ജാഥ നടക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കേരള യാത്ര പിണറായി വിജയന്‍ നയിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.
തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സിപിഎം നേതാക്കളും ഈ അഭിപ്രായം തന്നെയാണ് പറഞ്ഞത്. എന്നാല്‍ കേരള യാത്രയില്‍ പിണറായി നായകനാകുന്നതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം വീണ്ടും ചര്‍ച്ചയായേക്കും.
വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിപിഐയില്‍ നിന്നുള്‍പ്പടെ ആവശ്യം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് സിപിഎം കേരള യാത്രയുടെ ക്യാപ്റ്റനായി പിണറായിയെ പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി ദിവാകരനും വി എസ് നയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.