സിപി‌ഐയില്‍ പോരു തുടങ്ങി, സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത

Webdunia
ബുധന്‍, 11 ഫെബ്രുവരി 2015 (07:55 IST)
സിപി‌ഐ സംസ്ഥാന നേതൃത്വം പിടിക്കാന്‍ പാര്‍ട്ടിയില്‍ പോര് തുടങ്ങിയതായി സൂചന. നിലവിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വ്തിര്‍പക്ഷം ഉന്നയിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം മണ്ഡലത്തിലെ വിവാദമായ സ്ഥാനാര്‍ത്ഥിനിര്‍ണമാണ് എതിര്‍പക്ഷം ആയുധമാക്കുന്നത്. 
 
ജില്ലാ സമ്മേളനങ്ങളില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശമാണ് ഉയരുന്നത്. സി.പി.എമ്മിന്റെ സി.പി.ഐ.വിരുദ്ധ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടാകുന്ന വീഴ്ച, സി.പി.എമ്മിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് സി.പി.ഐ. നിലപാടെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളിയതിന്റെ യഥാര്‍ത്ഥ കാരണം സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തിന് സി.പി.ഐ. വഴങ്ങിയതാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. 
 
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ എന്നീ ഘടകങ്ങളില്‍ ചര്‍ച്ചചെയ്യുകയും നടപടിയെടുക്കുകയും ചൈയ്തങ്കിലും കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാത്തതും അത് നശിപ്പിച്ചുകളഞ്ഞതും ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.  എന്നാല്‍ നേരത്തെ തന്നെ താന്‍ ഇത്തവസ്ണ സ്ഥാന്മൊഴിയുമെന്ന് പ്രഖ്യപിച്ചിട്ടുള്ളതിനാല്‍ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. 
 
ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റുമായ കാനം രാജേന്ദ്രന്‍, മറ്റൊരു ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ എന്നിവരുടെ പേരുകളാണ് സെക്രട്ടറിസ്ഥാനത്തേക്ക് കേള്‍ക്കുന്നത്. എന്നാല്‍ ഇവരാരുമല്ലാത്ത ഒരു മൂന്നാം ചേരി ഉണ്ടാകുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. സി.കെ.ചന്ദ്രപ്പന്റെ മരണശേഷം പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ആലോചന നടന്നപ്പോള്‍ പ്രകടമായ ഭിന്നത മറ്റൊരു രൂപത്തില്‍ ഇപ്പോഴുമുണ്ടെന്നാണ് സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ തെളിയിക്കുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.