സംസ്ഥാനത്ത് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 19 പേർ ഡിസ്ചാർജ് ആയി, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

അനു മുരളി
തിങ്കള്‍, 13 ഏപ്രില്‍ 2020 (18:26 IST)
സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്തു നിന്നു വന്നതാണ്. മറ്റ് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. അതേസമയം, 19 പേരുടെ പരിശോധനഫലം നെഗറ്റീവ് ആണ്.
 
പ്രവാസികളെ കഴിവതും നേരത്തേ തന്നെ കേരളത്തിൽ എത്തിക്കാനുള്ള അതിയായ പരിശ്രമമാണ് നടക്കുന്നതെന്നും അവരുടെ പ്രശ്നങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികൾക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. തിരികെ വരുന്നവരെ ക്വാറന്റൈനിൽ നിർത്തുന്ന കാര്യങ്ങൾ സർക്കാർ തന്നെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 
ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ച് വരുത്തും. ഇപ്പോഴുള്ള ജാഗ്രതയിൽ യാതോരു കുറവും വരുത്തരുത്. എല്ലാവരും കരുതലോടെ തന്നെ തുടരേണ്ടതുണ്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരും. 178 പേരാണ് നിലവിൽ വിവിധ ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article