വനപാലകരുടെ പരിശീലനക്യാമ്പില്‍ 35 ട്രെയിനികള്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍
ചൊവ്വ, 27 ഏപ്രില്‍ 2021 (16:41 IST)
പുനലൂര്‍: വനപാലകരുടെ പരിശീലന ക്യാംപില്‍ 35 ട്രെയിനികള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ അരിപ്പയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലാണ് ഈ സ്ഥിതി.
 
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. കോവിഡ്  രണ്ടാം ഘട്ടം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസിന്റേത് ഉള്‍പ്പെടെയുള്ള പരിശീലന ക്യാംപുകള്‍ നിര്‍ത്തിവച്ചിരുന്ന സാഹചര്യത്തിലാണ് വനപാലകരുടെ പരിശീലന ക്യാമ്പ് നടക്കുന്നത്.
 
ബീറ്റ ഫോറസ്റ്റ്, റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 52 പേരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article