തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു; നില അതീവ ഗുരുതരം

ശ്രീനു എസ്
ബുധന്‍, 10 ജൂണ്‍ 2020 (13:33 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. നേരത്തേ വാര്‍ഡില്‍ നിന്ന് ചാടിപ്പോകാന്‍ ശ്രമിച്ച രോഗിയായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. കൊവിഡ് വാര്‍ഡിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
 
മദ്യാസക്തനായിരുന്ന ഇയാള്‍ മദ്യം കിട്ടാതെ വന്നപ്പോഴായിരുന്നു ചാടിപ്പോകാന്‍ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞമാസം 29നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ ഇയാളെ ആശുപത്രി വിടാന്‍ അനുവദിക്കാനിരിക്കെയാണ് ആത്മഹത്യാ ശ്രമം. അവസാന പരിശോധനയില്‍ ഇയാളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article